പതിനൊന്നര മണിയോടെ മുപ്പത് ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തി


തദ്ദേശതിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്ത് രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിച്ചു. രാവിലെ തന്നെ വന്‍തോതില്‍ വോട്ടര്‍മാര്‍ ബൂത്തില്‍ എത്തിയിരുന്നു. പതിനൊന്നര മണിയോടെ മുപ്പത് ശതമാനത്തിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തി.പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയതായി റിപ്പോര്‍ട്ടുണ്ട്. കണ്ണൂരില്‍ സ്ഥാനാര്‍ഥിക്കുനേരെ കൈയേറ്റമുണ്ടായി. കൊല്ലത്തും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ പരിയാരത്ത് വെബ്കാസ്റ്റിങ് തടസ്സപ്പെടുത്തിയതായി പരാതി ഉയര്‍ന്നു.മുന്‍ കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍ (ചോമ്പാല), ഒ.രാജഗോപാല്‍, കൊടിക്കുന്നേല്‍ സുരേഷ്, മന്ത്രി വി. എസ്. ശിവകുമാര്‍, കെ.എസ്. ശബരിനാഥന്‍ ( എല്ലാവരും തിരുവനന്തപുരം), സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ (കോഴിക്കോട്), ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ (കാസര്‍ക്കോട്) എന്നിവര്‍ കാലത്ത് തന്നെ വോട്ട് രേഖപ്പെടുത്തി.




Sharing is Caring