വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ കോണ്‍ഗ്രസിന്‍റെ സംസ്ഥാന വ്യാപക സമരം. കോവിഡിന്‍റ മറവില്‍ പകല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് പട്ടം വൈദ്യുതി ഭവന് മുന്നിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ലോക്ഡൌണ്‍ കാലത്ത് വൈദ്യുതി ബില്ലിലുണ്ടായ വര്‍ധനക്കെതിരായ പ്രക്ഷോഭത്തിന്‍റെ തുടക്കമാണ് ഇന്ന് നടന്നത്. കെ.എസ്.ഇ.ബി ആസ്ഥാനമായ വൈദ്യുതി ഭവന് മുന്നില്‍ നടന്ന പ്രതിഷേധത്തിന് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ.എസ്.ഇ.ബി കൊച്ചി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം അക്രമാസക്തമായി. കല്ലേറില്‍ കെ.എസ്. ഇ.ബി വാഹനത്തിനന്‍റെ ചില്ല് തകര്‍ന്നു. ഓഫീസിലേക്ക് തള്ളിയക്കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പാലക്കാട് കെ.എസ്.ഇ.ബി ഭവന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ വി.കെ ശ്രീകണ്ഠൻ എംപിയും മലപ്പുറം കെഎസ്ഇബി ഓഫീസിനു മുന്നിലെ സമരം ഡിസിസി പ്രസിഡന്‍റ് അഡ്വ വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. നാളെ രാത്രി 9 മണിക്ക് മൂന്നു മിനിറ്റ് സംസ്ഥാനത്തുടനീളം ലൈറ്റണച്ച് പ്രതിഷേധിക്കാന്‍ യു.ഡി.എഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. 19 ന് വൈകിട്ട് 5 മണിക്ക് വീട്ടമ്മമാര്‍ വൈദ്യുതി ബില്ല് കത്തിച്ചും പ്രതിഷേധിക്കും.












