പ്രൈം ടൈമില്‍ കോണ്ടം പരസ്യം നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
ഇതുപ്രകാരം വൈകീട്ട് ആറുമുതല്‍ പത്തു മണി വരെ ടിവിയില്‍ കോണ്ടം പരസ്യം കാണിക്കാന്‍ അനുമതിയില്ല. ചില ചാനലുകള്‍ ഈ സമയത്ത് നിരന്തരം പരസ്യങ്ങള്‍ കാണിച്ചു കൊണ്ടിരിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ഇത്.

ഈ സമയത്ത് ടിവി കാണുന്ന കുട്ടികളെ ഇത് ദോഷകരമായി ബാധിക്കുന്നു എന്നാണ് പ്രധാനവാദം.













