ലാലേട്ടന്റെ വെള്ള ഷര്‍ട്ട്; വില കേട്ട് നെഞ്ചത്ത് കൈവച്ച്‌ ആരാധകര്‍


അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ഹിറ്റായി മാറിയ വീഡിയോയാണ് ഏകദേശം 15 സെക്കന്റോളം വരുന്ന സൂപ്പര്‍ താരം മോഹന്‍ലാലിന്റെ ദൃശ്യം സിനിമ ലൊക്കേഷനിലേക്ക് അദ്ദഹം കാറില്‍ നിന്നിറങ്ങി നടന്നു വരുന്ന വീഡിയോ.
വീഡിയോ വമ്ബന്‍ ഹിറ്റായതിന് പിന്നാലെ മോഹന്‍ലാല്‍ ധരിച്ചിരുന്ന ഷര്‍ട്ടായി സംസാര വിഷയം. ഷര്‍ട്ടിന്റെ ബ്രാന്‍ഡും വിലയുമടക്കം ആരാധകര്‍ കണ്ടെത്തുകയും ചെയ്തു,
ഇറ്റാലിയന്‍ ലക്ഷ്വറി ക്ലോത്തിം​ഗ് ബ്രാന്‍ഡായ പോള്‍ ആന്‍ഡ് ഷാര്‍ക്കിന്റെ ഷര്‍‌ട്ടാണ് ലാലേട്ടന്‍ ധരിച്ചിരിയ്ക്കുന്നതെന്നും ഏകദേശം 18000- 20000 രൂപയ്ക്കടുത്താണ് വിലയെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.




Sharing is Caring