വെള്ളാപ്പള്ളി നടേശനെതിരെയുള്ള പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ തീരുമാനം


എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ തീരുമാനം.വ്യക്തിപരമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വേണ്ടെന്നാണ് നിർദേശം.വെള്ളാപ്പള്ളി നടേശൻ സിപിഐക്കെതിരേ നടത്തിയ ചതിയൻചന്തു പരമാർശത്തിന് ഉചിതവും അർഹവുമായ മറുപടി സംസ്ഥാന സെക്രട്ടറി നല്‍കിയിട്ടുണ്ടെന്നും, വിഷയത്തില്‍ പരസ്യ പോരിനു പോകേണ്ട ആവശ്യമില്ലെന്നുമാണ് ജില്ലാ കൗണ്‍സിലിന്റെ തീരുമാനം.


കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേഴ്സണല്‍ സ്റ്റാഫ് വെള്ളാപ്പള്ളിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ ജാഗ്രത കുറവുണ്ടായെന്നും ജില്ലാ കൗണ്‍സിലില്‍ വിമർശനം ഉയർന്നു.എന്നാല്‍ ഇയാള്‍ക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.




Sharing is Caring