വെള്ളാപ്പള്ളി ആര്‍.എസ്.എസ് ഏജന്റ്: വി.എം സുധീരന്‍

സംഘപരിവാര്‍ ക്യാമ്പിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന റിക്രൂട്ടിംഗ് ഏജന്റാണ് എസ്.എന്‍.ഡി.പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഏജന്റാണ് വെള്ളാപ്പള്ളി. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെ അപമാനിച്ച വെള്ളാപ്പള്ളി മാപ്പു പറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. വര്‍ഗീയ നിലപാടിനെതിരെ ഉയര്‍ന്നുവന്ന ജനരോഷത്തില്‍ നിന്ന് തടിതപ്പാന്‍ വിശദീകരണം നല്‍കുന്നതിന് പകരം നൗഷാദിന്റെ കുടുംബത്തോടും കേരള സമൂഹത്തോടും മാപ്പു പറയുകയാണ് വെള്ളാപ്പള്ളി ചെയ്യേണ്ടത്. സുധീരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *