വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രക്ക് നാളെ തുടക്കം


vellappalli
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രക്ക് നാളെ കാസര്‍ക്കോട്ട് തുടക്കമാകും. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമദായക്കാരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായുള്ള സമത്വ മുന്നേറ്റ യാത്രക്ക് കാസര്‍കോഡ് ജില്ലയിലെ മധൂരിലാണ് തുടക്കം കുറിക്കുന്നത്. മധൂരുല്‍ സിദ്ധി വിനായക ക്ഷേത്ര പരിസരത്ത് നിന്നുമാരംഭിക്കുന്ന യാത്രയുടെ ആദ്യ സ്വീകരണം കാസര്‍കോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ്. ജില്ലയില്‍ ഒറ്റ കേന്ദ്രത്തില്‍ മാത്രമാണ് പരിപാടി.




Sharing is Caring