വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍ എട്ട് മാസത്തോളം തുടർച്ചയായി പീഡനത്തിന് ഇരയായതായി ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്


പൂക്കോട് വെറ്ററിനറി കോളജില്‍ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിനിരയായി മരിച്ച ജെ എസ് സിദ്ധാർത്ഥന്‍ എട്ട് മാസത്തോളം തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നതായി ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്.


എസ്‌എഫ്‌ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാർത്ഥനെ മൃഗീയമായി ആക്രമിച്ചത്.
ഹോസ്റ്റലില്‍ താമസം തുടങ്ങിയതു മുതല്‍ എല്ലാ ദിവസവും സിദ്ധാർത്ഥൻ കോളജ് യൂണിയൻ പ്രസിഡന്റും എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയില്‍ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നും രാവിലെയും വൈകിട്ടും അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു സിദ്ധാർത്ഥന് ഉണ്ടായിരുന്ന നിർദേശം.


പലവട്ടം മുറിയില്‍വച്ചു നഗ്നനാക്കി റാഗിംഗിന് ഇരയാക്കി. ഇക്കാര്യം സിദ്ധാർത്ഥൻ പറഞ്ഞിട്ടുണ്ടെന്ന് സഹപാഠി ആന്റി റാഗിങ്ങ് സ്ക്വാഡിനു മൊഴി നല്‍കി. സിദ്ധാർത്ഥന്റെ പിറന്നാള്‍ ദിവസം ഹോസ്റ്റലിലെ ഇരുമ്ബുതൂണില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി. ക്യാമ്ബസില്‍ സജീവമായിരുന്ന സിദ്ധാർത്ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയൻ നേതൃത്വം പദ്ധതിയിട്ടിരുന്നു.



Sharing is Caring