വെനസ്വേലയില്‍ ജയിലിൽ സംഘർഷം; 37 മരണം


വെനസ്വേലയില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പിലും 37 പേര്‍ കൊല്ലപ്പെട്ടു. ആമസോണാസ് സംസ്ഥാനത്തെ പ്യുരട്ടോ അജാകൂച്ചോയിലെ ജയിലിലാണ് സംഭവമുണ്ടായത്.


രണ്ടു വിഭാഗം തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. 14 ഉദ്യോഗസ്ഥര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു.




Sharing is Caring