‘വീണാ വിജയന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഏക ലക്ഷ്യം’ സ്വപ്‌ന സുരേഷ്


വീണാവിജയന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുക എന്നത് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും, അതിന് അദ്ദേഹത്തിനുള്ള ഉപകരണമായിരുന്നു ശിവശങ്കരനെന്നും സ്വപ്‌നാ സുരേഷ്. ഇന്ന് മനോരമ ന്യുസിന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്നലെ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സി പി എം മന്ത്രിമാരായിരുന്ന കടകംപിള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ തന്നെ ലൈംഗീകമായ ഉദ്ദശത്തോടെ സമീപിച്ചുവെന്നാണ് സ്വപ്‌ന പറഞ്ഞതെങ്കില്‍ മനോരമ ചാനലിലൂടെ പറയുന്നത് മകള്‍ വീണാവിജയന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുക എന്ന ഏക ലക്ഷ്യമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നാണ്.


തുടര്‍ഭരണമുണ്ടാകുമെന്ന് മുഖ്യമന്ത്രിയോ കുടംബാംഗങ്ങളോ പ്രതീക്ഷിച്ചില്ല.അത് കൊണ്ട് ഭരണം ഒരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ശിവശങ്കറിന് മേല്‍ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സമ്മര്‍ദ്ദം ഏറി വരികയായിരുന്നു. വികസനം വികസനം ഏന്നാണ് ഇവര്‍ പറയുന്നതെങ്കിലും വലിയ തോതിലുളള അഴിമതിയും കമ്മീഷനുമായിരുന്നു ഇവര്‍ ഇതിലൂടെ ലക്ഷ്യമിട്ടത്.

online news portal

ഇതിന്റെ എല്ലാം മാസ്റ്റര്‍ ബ്രെയിന്‍ ആയി പ്രവര്‍ത്തിച്ചത് ശിവശങ്കരനാണ്. ഒരോ തവണയും വിദേശരാജ്യങ്ങളില്‍ പോകുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്. ഓരോ ഇടപാടും കോടികളുടെ കമ്മീഷനടിക്കാനുള്ള നീക്കമായിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിക്കും കുടുംബത്തിന് വേണ്ടിയായായിരുന്നു.മകള്‍ക്കായി കോടികള്‍ സമ്പാദിക്കുക എന്നതല്ലാതെ ഒരു വേറൊന്നും മുഖ്യമന്ത്രിയുടെ മുമ്പിലുണ്ടായിരുന്നില്ല. തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടന്‍ വരുമെന്നും സ്വപ്‌ന പറഞ്ഞു.



Sharing is Caring