വീട്ടില്‍ വളരെ എളുപ്പം തയ്യാറാക്കാവുന്ന ആപ്പിള്‍ ടീ

ആപ്പിള്‍ കൊണ്ട് ജ്യൂസ് മാത്രമല്ല ചായയുണ്ടാക്കാന്‍ സാധിക്കും. നല്ല പോഷക​ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ആപ്പിള്‍ ടീ. വീട്ടില്‍ വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന ആപ്പിള്‍ ടീ ദിവസവും കുടിച്ചാലുള്ള ​ഗുണങ്ങളും നിരവധിയാണ്. ​ ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റു​ക​ള്‍,​​​ ​മ​ഗ്നീ​ഷ്യം,​ ​വൈ​റ്റ​മി​ന്‍​ ​ബി,​ ​സി,​ ​ഇ,​ ​മ​ഗ്നീ​ഷ്യം,​ ​പൊ​ട്ടാ​സ്യം​ ​തു​ട​ങ്ങി​യ​വ​ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും പ്രോ​സ്‌​റ്റേ​റ്റ് ​കാ​ന്‍​സ​ര്‍,​​​ ​വാ​തം​ ​എ​ന്നി​വ​യെ​ ​ചെറു​ക്കുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ആപ്പിള്‍ ടീ കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.

ഗ​ര്‍​ഭി​ണി​ക​ളും​ ​മു​ല​യൂ​ട്ടു​ന്ന​വ​രും​ ​ആ​പ്പി​ള്‍​ ​ടീ​ ​കു​ടി​‌​ക്ക​രു​ത്. അ​ല​ര്‍​ജി​യു​ള്ള​വ​രും​ ​ആ​പ്പി​ള്‍​ ​ടീ​ ​ഒഴി​വാ​ക്കു​ക.​ ​മ​രു​ന്നു​ക​ള്‍​ ​ക​ഴി​ക്കു​ന്ന​വ​ര്‍​ ​ഡോ​ക്ട​റു​ടെ​ ​ഉ​പ​ദേ​ശം​ ​തേ​ട​ണം.​ ​ചി​ല​ ​മ​രു​ന്നു​ക​ളു​മാ​യി​ ​പ്ര​വ​ര്‍​ത്തി​ച്ച്‌ ​പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടാ​ക്കാ​നി​ട​യു​ണ്ട്.

ആപ്പിള്‍ ടീ തയ്യാറാക്കാവുന്ന വിധം:

ആദ്യം ഒ​രു​ ​ലി​റ്റ​ര്‍​ ​വെ​ള്ളം​ ​ന​ന്നാ​യി​ ​തി​ള​പ്പി​ക്കു​ക.​ ​മൂ​ന്ന് ​ആ​പ്പി​ള്‍​ ​ക​ഴു​കി​ ​തൊ​ലി​ ​ക​ള​യാ​തെ,​​​ കു​രു​നീ​ക്കി​ ​ചെ​റി​യ​ ​ക​ഷ്ണ​ങ്ങ​ളാ​ക്കു​ക.​ ​ഇ​ത് ​ തി​ള​യ്ക്കു​ന്ന​ ​വെ​ള്ള​ത്തി​ല്‍​ ​ചേ​ര്‍​ത്ത് ​വീ​ണ്ടും​ ​അ​ഞ്ച് ​മി​നി​റ്റു​ ​തി​ള​പ്പി​ച്ച​ ​ശേ​ഷം​ ​അ​ല്‍​പം​ ​ഗ്രാ​മ്ബൂ,​ ​ക​റു​വ​പ്പ​ട്ട,​ ​അ​ല്പം​ ​തേ​യി​ല​ ​എ​ന്നി​വ​ ​ചേ​ര്‍​ത്ത​ ​ശേ​ഷം വീ​ണ്ടും​ ​ഏ​ഴ് ​മി​നി​റ്റ് ​തി​ള​പ്പി​ക്കു​ക.​ ശേ​ഷം​ ​അ​രി​ച്ചെ​ടു​ത്ത് ​ഫ്രി​ഡ്ജി​ല്‍​ ​വ​ച്ച്‌ ​ഉ​പ​യോ​ഗി​ക്കാം.​

Spread the love

Leave a Reply

Your email address will not be published. Required fields are marked *