എന്‍ഡിഎയുടെ രഥയാത്രക്ക് നേരെ കാലിക്കടവില്‍ കല്ലേറുണ്ടായെന്ന പ്രചരണം കെട്ടുകഥ മാത്രമാണെെന്ന് സിപിഎം. ഇത്തരം പ്രചരണങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മാത്രമെന്നാണ് സിപിഎം വിശദീകരണം.
കാസര്‍ഗോഡ് മധൂരില്‍ ഉദ്ഘാടന പരിപാടിയില്‍ തന്നെ ജനപങ്കാളിത്തം കുറഞ്ഞത് എന്‍ഡിഎ നേതാക്കളെ നിരാശരാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാടും നീലേശ്വരത്തും നൂറില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് രഥയാത്രയില്‍ പങ്കെടുത്തത്. ഇതോടെ ഇന്നത്തെ സ്വീകരണങ്ങളില്‍ ആളെ കൂട്ടാന്‍ പിലിക്കോട് കാലിക്കടവില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലറിഞ്ഞു എന്ന കെട്ടുകഥ മെനഞ്ഞ് പ്രചരണവുമായി രംഗത്തുവരുകയുമായിരുന്നുവെന്ന് സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. കുഞ്ഞിരാമന് പത്രക്കുറിപ്പില്‍ ആരോപിച്ചു.

ജാഥയെ അനുഗമിച്ച ചിലര്‍ വാഹനത്തിലിരുന്ന് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത് പോലീസ് ഇടപെട്ട് നിയന്ത്രിച്ചിരുന്നുവെന്നും ഇത് മൂലമാണ് കല്ലേറ് എന്ന പ്രചരണത്തിന് പിന്നിലെന്നും സിപിഎം വ്യക്തമാക്കി.













