വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് ചെന്നിത്തലയുടെ കത്ത്


ഫെയ്‌സ്ബുക്കില്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്തയച്ചു.


ബല്‍റാമിനെ സി.പി.എം പ്രവര്‍ത്തകര്‍ കായികമായി അക്രമിക്കുകയും പൊതുപരിപാടികളില്‍ അക്രമം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, എം.എല്‍.എയുടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ പൊലിസ് സംരക്ഷണം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.




Sharing is Caring