തിരുവനന്തപുരം: വിവിധ പാര്‍ട്ടികളില്‍ നിന്നായി 11600 ആളുകളോളം ബിജെപിയില്‍ എത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.
കെപിസിസി എക്‌സിക്യുട്ടിവ് അംഗങ്ങളടക്കം മറ്റ് പാര്‍ട്ടികളിലെ ഉന്നതന്മാരും ബിജെപിയില്‍ എത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപിയുടെ നവാഗത നേതൃസംഗമം നാളെ നടക്കുമെന്നും പുതിയ അംഗങ്ങളെ പരിചയപ്പെടുത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അയ്യപ്പജ്യോതി വന്‍ വിജയമായിരുന്നെന്നും സര്‍ക്കാരിന്റെ പിന്തുണയില്ലാതെ നടത്തിയ ജ്യോതി ജനപങ്കാളിത്തം കൊണ്ട് വിജയിച്ചെന്നും ശബരിമല വിഷയത്തില്‍ വിശ്വാസികളെ മാനിച്ചു കൊണ്ട് സര്‍ക്കാര്‍ നിലപാട് മാറ്റണമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
ബിഡിജെഎസിനെ അയ്യപ്പ ജ്യോതിക്കായി ക്ഷണിച്ചോ എന്ന കാര്യം അറിയില്ല. അയ്യപ്പ ജ്യോതി രാഷ്ട്രീയ പരിപാടി ആയിരുന്നില്ല. ശബരിമല കര്‍മ്മസമിതിയുടെ എല്ലാ പരിപാടികള്‍ക്കും നേരത്തെ തന്നെ ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













