വിവാഹ ധൂര്‍ത്തിന് നിയന്ത്രണവുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍


വിവാഹ ധൂര്‍ത്തിന് നിയന്ത്രണവുമായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ചടങ്ങിന് ക്ഷണിക്കാവുന്ന അതിഥികളുടെ എണ്ണത്തിലും വിഭവങ്ങളുടെ എണ്ണത്തിലും നിയന്ത്രണമേര്‍പ്പെടുത്തി. മകളുടെ വിവാഹത്തിന് 500ഉം മകന്‍റെ വിവാഹത്തിന് 400ഉം പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. വിവാഹനിശ്ചയമടക്കമുള്ള ചടങ്ങുകള്‍ക്ക് പരമാവധി 100 പേരെയെ മാത്രമേ ക്ഷണിക്കാവൂ.


സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും നടത്തുന്ന പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. ക്ഷണക്കത്തുകള്‍ക്കൊപ്പം ഉണങ്ങിയ പഴങ്ങളും മധുര പലഹാരങ്ങളും നല്‍കുന്നതിനും വിലക്കേര്‍പ്പെടുത്തി. ചടങ്ങുകളില്‍ ഏഴ് സസ്യ-സസ്യേതര വിഭവങ്ങശും മറ്റ് രണ്ട് വിഭവങ്ങളും മാത്രമേ വിളന്പാന്‍ സാധിക്കൂ.


ഉച്ചഭാഷിണികളും പടക്കങ്ങളും സര്‍ക്കാര്‍-സ്വകാര്യ ചടങ്ങുകളില്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ഏപ്രില്‍ 1ന് പുതിയ നിയമം പ്രാബല്യത്തില്‍ വരും.



Sharing is Caring