വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്‌സ് റെയ്ഡ്

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇന്‍കം ടാക്‌സ് ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം റെയ്ഡ് നടത്തി. റെയ്ഡ് തുടരുകയാണെന്നാണ് വിവരം. കൊച്ചി. ചെന്നെ . കൊയിലാണ്ടി തുടങ്ങിയ ഇടങ്ങളിലുള്ള വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്. അതോടൊപ്പം ശോഭാ ഡവലപ്പഴ്‌സിന്റെ കൊച്ചി, തൃശൂര്‍ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുവെന്നാണ് വിവരം.

രാജ്യത്തിനകത്തും പുറത്തുമായി നടത്തിയസാമ്പത്തിക ഇടപാടുകളുടെയും വിനിമയങ്ങളുടെയും വിശദവിവരങ്ങള്‍ ഇന്‍കം ടാക്‌സ് ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം ശേഖരിക്കുന്നുണ്ട്. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന ഇടപാടുകള്‍ നടന്നുവെന്ന സംശയത്തിലാണ് റെയ്ഡ് നടക്കുന്നത്.

പിണറായി വിജയുനുമായി അടുപ്പമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദ നായകനായ വ്യവസായി ആണ് ഫാരിസ് അബൂബക്കര്‍. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതില്‍ ഈ വിഷയം നന്നായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *