വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തറക്കല്ലിടും

തിരുവനന്തപുരം: കേരളം കാല്‍നൂറ്റാണ്ടായി കാത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേരളപ്പിറവി ദിനത്തില്‍ തറക്കല്ലിടും. പദ്ധതിയുടെ കരാര്‍ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ഒപ്പുവയ്ക്കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.

പദ്ധതി നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കബോട്ടാഷ് നിയമത്തില്‍ ഇളവു തേടി മുഖ്യമന്ത്രി ഇന്നു (20-07-2015) തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കും. പദ്ധതിക്കാവശ്യമായ ഭൂമിയേറ്റടുക്കല്‍ 90 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമീപനം ആത്മവിശ്വാസം പകരുന്നുണ്ടെന്നും പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കരണ്‍ അദാനി മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാനുള്ള അവസാന വട്ട ചര്‍ച്ചകള്‍ക്കാണ് കരണ്‍ അദാനിയും സംഘവും തിരുവനന്തപുരത്തെത്തിയത്. ശശി തരൂര്‍ എംപിയോടൊപ്പം പ്രാതല്‍ ചര്‍ച്ച കഴിഞ്ഞ ശേഷമാണ് തീരുമാനം അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *