‘വിറയല്‍ നിര്‍ത്തൂ ആണാവൂ’- മോദിയെ വെല്ലുവിളിച്ച് വീണ്ടും രാഹുല്‍


ന്യൂഡല്‍ഹി: വനിതാ മന്ത്രിയെ അപമാനിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. വിറയല്‍ നിര്‍ത്തി ഒരു പുരുഷനാവൂ- രാഹുല്‍ മോദിയെ ഉപദേശിച്ചു. ‘മോദിയോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ്. ഞങ്ങളുടെ സംസ്‌ക്കാരത്തില്‍ സ്ത്രീകളോടുള്ള ബഹുമാനം വീട്ടില്‍ നിന്നാണ് തുടങ്ങുക’- രാഹുല്‍ ട്വീറ്റ് ചെയ്തു. വിറയല്‍ നിര്‍ത്തി ഒരാണിനെപോലെയാവൂ. എന്നിട്ട് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരൂ. ആദ്യത്തെ റാഫേല്‍ ഇടപാട് താങ്കള്‍ അവഗണിച്ചപ്പോള്‍ എയര്‍ ഫോഴ്‌സും പ്രതിരോധ മന്ത്രാലയവും എതിര്‍ത്തിരുന്നോ?. അതെ അല്ലെങ്കില്‍ ഇല്ല എന്ന ഉത്തരമാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.വിറയല്‍ നിര്‍ത്തി ഒരാണിനെപോലെയാവൂ. എന്നിട്ട് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരൂ. ആദ്യത്തെ റാഫേല്‍ ഇടപാട് താങ്കള്‍ അവഗണിച്ചപ്പോള്‍ എയര്‍ ഫോഴ്‌സും പ്രതിരോധ മന്ത്രാലയവും എതിര്‍ത്തിരുന്നോ?. അതെ അല്ലെങ്കില്‍ ഇല്ല എന്ന ഉത്തരമാണ് വേണ്ടതെന്നും അദ്ദേഹം
ട്വീറ്റില്‍ പറയുന്നു.




Sharing is Caring