വിമാന സർവീസ് ഉടൻ ആരംഭിക്കരുതെന്ന് കേന്ദ്രത്തോട് തമിഴ്‌നാട് സർക്കാർ


തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം ആശങ്കാജനകമാകുന്ന സാഹചര്യത്തിൽ ഈ മാസം 31 വരെ സംസ്ഥാനത്ത് വിമാന സർവീസുകൾ നടത്തരുതെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനിരിക്കെയാണ് എതിർവാദവുമായി തമിഴ്‌നാട് രംഗത്തെത്തിയിരിക്കുന്നത്.കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത് പ്രകാരം ചെന്നൈ ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിൽ നിന്നാണ് ആദ്യം വിമാന സർവീസുകൾ തുടങ്ങുന്നത്. വൈറസ് വ്യാപനം കാരണം ചെന്നൈയിൽ പൊതുഗതാഗതമടക്കം നിയന്ത്രണത്തിലാണെന്നും തമിഴ്നാട് അറിയിച്ചു.




Sharing is Caring