വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്ന് ഡിആര്‍ഐ 2.80 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു


ചെന്നൈ: വിമാനത്തിന്റെ സീറ്റിനടിയില്‍ 2.80 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് എട്ട് കിലോ സ്വര്‍ണം കണ്ടെത്തിയത്.


രഹസ്യവിവരത്തെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്വര്‍ണം. രാവിലെ സിങ്കപ്പൂരില്‍നിന്നാണ് വിമാനം ചെന്നൈയില്‍ എത്തിയത്. ഇവിടെനിന്ന് ഡല്‍ഹിയിലേക്കുള്ള അടുത്ത യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയായിരുന്നു ഡിആര്‍ഐ പരിശോധന.




Sharing is Caring