ബംഗളുരു: മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ യെലഹങ്ക ന്യൂ ടൗണിലെ സ്മാരകം തകര്‍ത്തത് സാമൂഹിക വിരുദ്ധരല്ലെന്ന് പൊലീസ്. നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ചാണ് സ്മാരകം തകര്‍ന്നത്. ലോറി കസ്റ്റഡിയില്‍ എടുത്തു.
സ്മാരകം തകര്‍ത്തത് സാമൂഹിക വിരുദ്ധരാണെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഒരു സ്വകാര്യ പാല് ഉല്പന്ന കമ്ബനിയുടെ ലോറി പൊലീസ് പിടിച്ചെടുത്തു.

ബ്രേക്ക് തകരാറിനെ തുടര്‍ന്നു നിയന്ത്രണം വിട്ടപ്പോഴാണ് തൊട്ടു മുന്നിലുണ്ടായിരുന്ന വാഹനത്തില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി സ്മാരകത്തില്‍ ഇടിച്ചു നിര്‍ത്തിയതെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.













