വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര നിര്‍ത്തലാക്കാനുള്ള തീരുമാനവുമായി കെഎസ്‌ആര്‍ടിസി


തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്ര നിര്‍ത്തലാക്കാനുള്ള തീരുമാനവുമായി കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ സാമ്ബത്തിക പ്രതിസന്ധിയില്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ സൗജന്യ യാത്ര കൂടി ഏറ്റെടുക്കാന്‍ ആകില്ലെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചതായാണ് സൂചന. സൗജന്യ യാത്ര നല്‍കുന്നത് വഴി പ്രതിവര്‍ഷം 105 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കണക്ക്.


നാല്‍പത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കേ സൗജന്യം അനുവദിച്ചിട്ടുള്ളെങ്കിലും അതില്‍ കൂടുതലുള്ള ദൂരത്തിലും വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്നുണ്ടെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ പറയുന്നു. അണ്‍ എയിഡഡ് സ്ഥാപനങ്ങളിലുള്ളവര്‍ പോലും സൗജന്യയാത്രയുടെ ആനുകൂല്യം പറ്റുന്നു. ഇതെല്ലാം കെഎസ്‌ആര്‍ടിസിക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണ് തീരുമാനം.


ഒന്നുകില്‍ സൗജന്യയാത്രയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക,അല്ലെങ്കില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായെങ്കിലും സൗജന്യം ചുരുക്കുക ഇതാണ് ഇപ്പോള്‍ കെഎസ്‌ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.



Sharing is Caring