വിദേശ വനിതയുടെ കൊലപാതകം: അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണവുമായി സുഹൃത്ത്


കോവളത്തെ വിദേശവനിതയുടെ കൊലപാതകക്കേസിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണവുമായി സുഹൃത്ത് രംഗത്ത്. പൊലീസിന്റെ ശ്രമം കേസ് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് സുഹൃത്ത് ആന്‍ഡ്രൂ ജോര്‍ദന്‍ ആരോപിച്ചു. രാജ്യം വിടാത്ത പക്ഷം തന്നെ ജയിലിലടയ്ക്കുമെന്ന് ടൂറിസം വകുപ്പ്ഭീഷണിപ്പെടുത്തുന്നതായും ലാറ്റവിയൻ പൗരനായ ജോർദൻ ആരോപിക്കുന്നു.


മൃതദേഹം വേഗം സംസ്‌കരിച്ചതില്‍ ദുരൂഹതയുണ്ട്. സര്‍ക്കാര്‍ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ചടങ്ങുകള്‍ പൂര്‍ണ്ണമായി ഹൈജാക്ക് ചെയുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കുന്നതിന് മുഖ്യമന്ത്രി തയാറായിട്ടില്ല.


തങ്ങള്‍ നീതി തേടി അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നതിനും ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.



Sharing is Caring