വിജയ് മല്യക്ക് തിരിച്ചടി: ഇന്ത്യക്ക് കൈമാറരുതെന്ന ഹര്‍ജി ലണ്ടന്‍ കോടതി തള്ളി


ലണ്ടന്‍: വിജയ് മല്യക്ക് കനത്ത തിരിച്ചടിയുമായി ലണ്ടന്‍ കോടതി. ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യവുമായി മല്യ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. 9000 കോടി വായ്പയെടുത്ത് മുങ്ങിയ മല്യയെ ഇന്ത്യക്ക് കൈമാറാന്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മല്യയ്ക്ക് അവസരമുണ്ട്. ഫെബ്രുവരിയിലാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി വിധി ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്.2017 ഫെബ്രുവരിയിലാണു വിചാരണയ്ക്കായി മല്യയെ വിട്ടുതരണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടത്. മല്യ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതിയുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന്‍ ആറാഴ്ച സമയവും അനുവദിച്ചു.




Sharing is Caring