വിജയ്യും എ ആര് മുരുകദോസും ഒന്നിക്കുന്ന ചിത്രം സര്‍ക്കാര്‍ നവംബറില്‍ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ആദ്യഗാനവും പുറത്തുവിടാനിരിക്കുകയാണ്. സെപ്റ്റംബര്‍ 24 വൈകരുന്നേരം 6 മണിക്ക് ചിത്രത്തിലെ ഗാനം പുറത്തുവിടും. സണ്‍ പിക്ചേഴ്സാണ് വാര്‍ത്ത പുറത്തുവിട്ടത്. സര്‍ക്കാരിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര് റഹ്മാനാണ്. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.
രാധാ രവി, പാലാ കുറുപ്പയ്യ, യോഗി ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കീര്‍ത്തി സുരേഷാണ് നായിക. ഒക്ടോബര്‍ 2ന് സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫര്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്.