വിജയുടെ ദളപതി 69 ല്‍ മമിത ബൈജുവും


തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്തുന്ന ഓരോ വിശേഷങ്ങള്‍ക്കായും പ്രേക്ഷകർ കാത്തിരിക്കുകയാണ്.കുറച്ച്‌ നാളുകല്‍ക്ക് മു്നപായിരുന്നു വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച്‌ വെളിപ്പെടുത്തയിത്. കരാർ ഒപ്പിട്ടിരിക്കുന്ന ചിത്രങ്ങള്‍ പൂർത്തയാക്കുമെന്നും അതിന് ശേഷം ചിത്രങ്ങളൊന്നും ചെയ്യില്ലെന്നുമായിരുന്നു വിജയ് പറഞ്ഞിരുന്നത്.


അപ്പോള്‍ മുതല്‍ ദളപതി 69 എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് വൈറലായിരുന്നത്. ഇതിന്റേതായി പുറത്തെത്തിയ പുിതിയ അപ്ഡേറ്റുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ദളപതി 69ല്‍ മലയാളി താരം മമിത ബൈജുവും ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.


സിനിമയുടെ ഭാഗമാകുന്നതിന് നടി സമ്മതം അറിയിച്ചിട്ടുണ്ടെന്നും സിനിമയില്‍ മമിതയുടേത് സുപ്രധാന കഥാപാത്രമായിരിക്കുമെന്നുമാണ് റിപ്പോർട്ടുകള്‍. എച്ച്‌ വിനോദും വിജയ്‍യും ചേർന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകള്‍ ചെന്നൈയില്‍ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ലുക്ക് ടെസ്റ്റ് പൂർത്തിയാക്കിയ ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.

സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ ഉണ്ടാകുമെന്നാണ് വിവരം. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രമായ ദ ഗോട്ടാണ് നിലവില്‍ ദളപതി വിജയ് നായകനായി വേഷമിട്ട് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

വിജയ് ഡബിള്‍ റോളില്‍ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയുടെ ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു.



Sharing is Caring