ഫിലിം ഫെയര്‍ വേദിയില്‍ വയനാടിനായി സഹായം അഭ്യര്‍ഥിച്ച്‌ മമ്മൂട്ടി


അറുപത്തിയൊമ്ബതാം ഫിലിം ഫെയർ പുരസ്കാരത്തില്‍ മികച്ച നടനായി മമ്മൂട്ടി. ഉരുള്‍പൊട്ടലില്‍ ദുരുതമനുഭവിക്കുന്ന നാടിനെ ഓർക്കുമ്ബോള്‍ ഈ വേദിയിലും സന്തോഷിക്കാനാവുന്നില്ലെന്ന ഏറെ വൈകാരികമായ വാക്കുകളോടെയാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്.


വയനാട് ദുരന്തത്തില്‍ അകപ്പെട്ട മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള എല്ലാത്തരത്തിലുമുള്ള പിന്തുണയും പ്രതീക്ഷിക്കുന്നു എന്നും സഹായത്തിനായി അഭ്യർഥിക്കുന്നെന്നും മമ്മൂട്ടി വേദിയില്‍ പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനുളള പുരസ്കാരത്തിന് അർഹനാക്കിയത്. ഇതോടെ 1980 – കള്‍ മുതല്‍ അഞ്ച് ദശാബ്ദങ്ങളില്‍ തുടർച്ചയായി മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം ഏറ്റുവാങ്ങുന്ന ഒരേയൊരു ഇന്ത്യൻ നടൻ കൂടിയാവുകയാണ് മമ്മൂട്ടി.




Sharing is Caring