വിജയം അമേരിക്കയിലെ മാറ്റങ്ങളുടെ തുടക്കമെന്ന് ഡെമോക്രാറ്റുകള്‍


വാഷിംഗ്ടണ്‍: ജനപ്രതിനിധിസഭയില്‍ എട്ടു വര്‍ഷത്തോളം റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൈയാളിയിരുന്ന അപ്രമാദത്വം ഇല്ലാതായത് പുതിയ മാറ്റങ്ങളുടെ തുടക്കമാണെന്ന് ഡെമോക്രാറ്റുകള്‍. ഡെമോക്രാറ്റിക് നേതാവും നിലവില്‍ ജനപ്രതിനിധിസഭയിലെ ന്യൂനപക്ഷ വിഭാഗം തലവനുമായ നാന്‍സി പെലോസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഉജ്ജ്വല വിജയം നല്‍കിയ ജനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ പറഞ്ഞു. സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതപ്പെടുന്ന നാന്‍സി വേദിയിലേക്കെത്തുമ്ബോള്‍ പ്രവര്‍ത്തകര്‍ “സ്പീക്കര്‍, സ്പീക്കര്‍’ എന്ന് മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. പാര്‍ട്ടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാക്കള്‍ക്ക് നന്ദിയറിയിക്കുന്നുവെന്നും നാന്‍സി പെലോസി പറഞ്ഞു. നേരത്തെ, പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നാന്‍സിയെ ഫോണില്‍ വിളിച്ച്‌ ഡെമോക്രാറ്റുകളുടെ വിജയത്തിന് അഭിനന്ദനമറിയിച്ചിരുന്നു.




Sharing is Caring