മുംബൈ: തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചാല്‍ മത്സരിച്ച മറ്റു സ്ഥാനാര്‍ത്ഥികളില്‍ ആരെയും വിജയിയായി പ്രഖ്യാപിക്കില്ലെന്ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന്. പകരം വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.
പൊതുതിരഞ്ഞെടുപ്പിനും ഉപതിരഞ്ഞെടുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനും ഉത്തരവ് ബാധകമായിരിക്കും. രാജ്യത്ത് ആദ്യമായി മഹാരാഷ്ട്രയിലാണ് ഈ പരിഷ്കരണം നടപ്പിലാക്കുന്നതെന്ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി ശേഖര്‍ ഛന്നെ പറഞ്ഞു. ഡിസംബര്‍ 9ന് സംസ്ഥാനത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം.

2013 സെപ്റ്റംബര്‍ 29നാണ് സുപ്രീംകോടതി വോട്ടിംഗ് മെഷിനില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ക്കൊപ്പം നോട്ടയും ചേര്‍ക്കണമെന്ന് ഉത്തരവിട്ടത്. കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിയെ വിജയിയായി പരിഗണിക്കണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. കൂടുതല്‍ വോട്ടുകള്‍ നോട്ടയ്ക്കാണെങ്കിലും തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുന്നതില്‍ തടസ്സമില്ലെന്നായിരുന്നു ഉത്തരവില്‍ പറയുന്നത്.
ഈ ഉത്തരവ് ഭേദഗതി ചെയ്താണ് നോട്ടയ്ക്ക് കൂടുതല്‍ വോട്ട് ലഭിച്ചാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന പരിഷ്കരണം മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൊണ്ടുവന്നിരിക്കുന്നത്. സംശുദ്ധപ്രതിച്ഛായ ഉള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍ബന്ധിതരാകുമെന്നാണ് ഉത്തരവ് പുറപ്പെടുവിച്ച സുപ്രീംകോടതി നിരീക്ഷിച്ചത്.
കര്‍ണാടക മോഡലുമായി കോണ്‍ഗ്രസ്; ഉത്തരേന്ത്യ ശരണമാക്കാന്‍ ബിജെപി, രാഹുലും മോദിയും നേര്ക്കുനേര്മുംബൈ: തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചാല്‍ മത്സരിച്ച മറ്റു സ്ഥാനാര്‍ത്ഥികളില്‍ ആരെയും വിജയിയായി പ്രഖ്യാപിക്കില്ലെന്ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷന്. പകരം വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.