വിഎസിന് അന്ത്യയാത്രാമൊഴി നൽകാൻ ആൾക്കൂട്ടത്തിനൊപ്പം രമേശ് ചെന്നിത്തല


വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിൽ. വിഎസിന് അന്ത്യയാത്രാമൊഴി നൽകാൻ ആൾക്കൂട്ടത്തിനൊപ്പം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു.


രാവിലെ മുതൽ ചെന്നിത്തല, ഹരിപ്പാടെ പോയിന്റിൽ കത്ത് നിൽപ്പുണ്ടുണ്ടായിരുന്നു.ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോൾ താനിവിടെ വേണ്ടെയെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. വിലാപയാത്ര ഹരിപ്പാട് എത്തിയപ്പോൾ ചെന്നിത്തല മൃതദേഹം വഹിച്ചുള്ള ബസിൽ കയറി റീത്ത് വെക്കുകയും ചെയ്തു.‘വിലാപയാത്ര കായംകുളം വിട്ടപ്പോഴാണ് ഇവിടെയെത്തിയത്.


ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. എനിക്കത് അനുഭവമുള്ള കാര്യമാണ്. വ്യക്തിപരമായി ഞങ്ങൾ തമ്മിൽ നല്ല വ്യക്തിബന്ധമുണ്ട്. എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോൾ ഞാനിവിടെ വേണ്ടേ. അന്ത്യയാത്രയല്ലേ’, രമേശ് ചെന്നിത്തല പ്രതികരിച്ചു.



Sharing is Caring