വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ സെറീന ഫൈനലില്‍ പ്രവേശിച്ചു


ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ബാര്‍ബോറ സ്‌ട്രൈക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി സെറീന ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ 6-1, 6-2.വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീന വില്യംസ്-സിമോണ ഹാലെപ്പ് തമ്മിലാണ് പോരാട്ടം.


എട്ടാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിട്ടാണ് സെറീന ഹാലെപ്പയ്‌ക്കെതിരെ ഇറങ്ങുന്നത്. എന്നാല്‍ കടുത്ത പോരാട്ടമാവും ഫൈനലില്‍ സെറീറ നേരിടേണ്ടി വരിക.എലിന സ്വിറ്റോലിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഹാലെപ്പയുടെ ഫൈനല്‍ പ്രവേശനം. സ്‌കോർ 6-1, 6-3.




Sharing is Caring