ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്കു നല്കുന്ന വാഗ്ദാനങ്ങള്‍ പാഴ്വാക്കായി മാറരുതെന്നും ഇത്തരക്കാരെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ഗഡ്കരി പറഞ്ഞു.
വാഗ്ദാനം പാലിക്കുന്ന നേതാക്കളെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതു ലംഘിക്കുന്നവരെ ജനം പുച്ഛിച്ചു തള്ളും. അതിനാല്‍ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങള്‍ക്കു നല്കാവുവെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗഡ്കരിയുടെ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടാണ് ഉയര്‍ന്നിരിക്കുന്നതെന്നും ആരോപണമുണ്ട്. ആരെയാണ് ഗഡ്കരി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണെന്ന് ഗഡ്കരി നേരത്തേ പറഞ്ഞിരുന്നു. ഇതും വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.












