വാ​ക്സി​ന് കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ര​ണ്ടു വി​ല; യു​ക്തി എ​ന്തെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വാ​ക്സി​ൻ ന​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. കേ​ന്ദ്ര​ത്തി​നും സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും ര​ണ്ടു വി​ല​യി​ലെ യു​ക്തി എ​ന്തെ​ന്നും കോ​ട​തി ആ​രോ​ഞ്ഞു. വാ​ക്സി​ന് ഒ​റ്റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്‌​സി​ന്‍ ന​യം എ​ന്താ​ണെ​ന്ന് സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വാ​ക്‌​സി​ന്‍ വാ​ങ്ങി ന​ല്‍​കു​ക​യാ​ണോ അ​തോ സം​സ്ഥാ​ന​ങ്ങ​ള്‍ നേ​രി​ട്ട് ആ​ണോ വാ​ങ്ങു​ന്ന​തെ​ന്നും സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ ആ​ഗോ​ള ടെ​ന്‍​ഡ​ര്‍ വി​ളി​ക്കു​ന്ന​തും വാ​ക്‌​സി​ന്‍ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ എ​ന്നും സു​പ്രീം​കോ​ട​തി ആ​രാ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ എ​ന്ന നി​ല​ക്കാ​ണോ ദേ​ശീ​യ ഏ​ജ​ന്‍​സി എ​ന്ന നി​ല​ക്കാ​ണോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും കോ​ട​തി​യു​ടെ ചോ​ദ്യം. വാ​ക്‌​സി​ന്‍ ന​യം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍ പ്ര​കാ​ര​മ​ല്ലേ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വാ​ക്‌​സി​ന്‍ വാ​ങ്ങി ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്തം നി​ല​ക്ക് വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണോ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്സി​ൻ ന​യ​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. രാ​ജ്യം എ​ന്തു​കൊ​ണ്ട് 50 ശ​ത​മാ​നം മാ​ത്രം വാ​ക്‌​സി​ന്‍ വാ​ങ്ങു​ന്നു? സം​സ്ഥാ​ങ്ങ​ള്‍​ക്ക് വാ​ക്സി​ന്‍ നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ആ ​നി​ര​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ല​ഭി​ക്കു​ന്ന​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ലാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഗ്രാ​മ​വാ​സി​ക​ൾ എ​ങ്ങ​നെ കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്യും? ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ‍ പ​റ​യു​ന്ന​ത​ല്ലാ​തെ യ​ഥാ​ര്‍​ഥ സ്ഥി​തി അ​റി​യാ​മോ? ര​ജി​സ്ട്രേ​ഷ​ന്‍ വേ​ണം, പ​ക്ഷേ അ​ത് ഡി​ജി​റ്റ​ലാ​യി മാ​ത്രം എ​ന്ന​താ​ണ് പ്ര​ശ്നം. കോ​വി​ൻ‌ പോ​ർ​ട്ട​ൽ റ​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *