വാഹനാപകടം; ശ്രീലങ്കന്‍ ക്രിക്കറ്റര്‍ കുസാല്‍ മെന്‍ഡിസ് അറസ്റ്റില്‍


വാഹനാപകടവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുസാല്‍ മെന്‍ഡിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മെന്‍ഡിസ് ഓടിച്ച വണ്ടി ഇടിച്ച് സൈക്ലിസ്റ്റ് മരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഞായറാഴ്ച പുലര്‍ച്ചെ കൊളംബോയിലെ പനദുരയിലാണ് സംഭവം. മെന്‍ഡിസിനെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. 44 ടെസ്റ്റുകളും 76 ഏകദിനങ്ങളും ലങ്കക്ക് വേണ്ടി കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മെന്‍ഡിസ്.


കോവിഡ് ലോക്ക്ഡൗണിന് ശേഷം ലങ്കന്‍ ടീം പരിശീലനം പുനരാരംഭിച്ചപ്പോള്‍ മെന്‍ഡിസും ടീമിനൊപ്പം ചേര്‍ന്നിരുന്നു. ശ്രീലങ്കയില്‍ വര്‍ഷത്തില്‍ 3000ത്തിലേറെ പേരാണ് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. വാഹനാപകടകേസുമായി ബന്ധപ്പെട്ട് നേരത്തെ മുന്‍ സ്പിന്‍ ബൗളര്‍ കൗശല്‍ ലോക്വാറച്ചിയെ ജയില്‍ ശിക്ഷക്ക് വിധിച്ച സംഭവവും ലങ്കയിലുണ്ടായിരുന്നു. 2003ലായിരുന്നു ഇൗ സംഭവം.




Sharing is Caring