വാഹനവിപണിയെ ഊര്‍ജ്ജിത പെടുത്താന്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് മാരുതി സുസുകി


ഡല്‍ഹി : ‘ഇത് ബുദ്ധിമുട്ടേറിയ കാലമാണ്. കഴിഞ്ഞ കാലങ്ങളില്‍ നികുതി ഇളവ് വളരെയേറെ സഹായിച്ചിരുന്നു. അതിനാല്‍ വാഹനവിപണിയെ ഊര്‍ജ്ജിത പെടുത്താന്‍ സര്‍ക്കാര്‍ സഹായം വേണമെന്ന് മാരുതി സുസുകി എംഡി കെനികി അയുകവ. പാസഞ്ചര്‍ വാഹനങ്ങളുടെ വിപണിയില്‍ 31 ശതമാനത്തിന്റെ ഇടിവാണ് ജൂലൈയില്‍ ഉണ്ടായിരിക്കുന്നതെന്നും മാരുതി സുസുകി എംപിവി എക്സ്‌എല്‍6 ന്റെ ലോഞ്ചിംഗിനിടെ അയുകവ പറഞ്ഞു. അതേസമയം നിലവില്‍ 28 ശതമാനമുള്ള ജിഎസ്‌ടി 18 ശതമാനമാക്കി കുറയ്ക്കണമെന്ന് വാഹനനിര്‍മ്മാതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.




Sharing is Caring