വാഹനമിടിച്ച് ഒന്‍പത് കുട്ടികള്‍ മരിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസ്


പട്‌ന: ബിഹാറില്‍ ബി.ജെ.പി നേതാവിന്റെ വാഹനമിടിച്ച് ഒന്‍പത് കുട്ടികള്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ സീതാമാര്‍ഹി ജില്ലാ ബി.ജെ.പി നേതാവ് മനോജ് ബൈഠയ്‌ക്കെതിരെ പൊലിസ് കേസെടുത്തു.


മിനാപൂര്‍ ബ്ലോക്ക് ദേശീയപാതയിലൂടെ റോഡ് മുറിച്ചുകടക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് അമിത വേഗതയിലെത്തിയ നേതാവിന്റെ വാഹനം പാഞ്ഞുകയറുകയായിരുന്നു. സംഭവസമയത്ത് മനോജ് ബൈഠ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്ന് സി.സി.ടി.വികളില്‍ നിന്നും വ്യക്തമായതായി റിപ്പോര്‍ട്ടുണ്ട്.


സംഭവവുമായി ബന്ധപ്പെട്ട് ബൈഠയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ബി.ജെ.പി അറിയിച്ചു.



Sharing is Caring