വാളയാര്‍ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയമെന്ന് പെണ്‍കുട്ടികളുടെ അമ്മ. കേസില്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഇതുവരെയും നിയമിച്ചിട്ടില്ല.സിബിഐയോ സര്‍ക്കാരോ ബോധപൂര്‍വം നിയമനം വൈകിക്കുകയാണെന്നും പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു.
ഈ മാസം 11ന് സിബിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വാളയാര്‍ നീതി സമര സമിതി വ്യക്തമാക്കി.വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി കൊന്ന കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് മാസത്തിന് മുൻപ് അന്വേഷണ ഘട്ടത്തില്‍ തന്നെ ഒരു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്.

എന്നാല്‍ നാളിതുവരെ നിയമനമുണ്ടായിട്ടില്ല. ഇത് കേസ് അട്ടിമറിക്കാനാണോ എന്ന് സംശയിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. സിബിഐയോ സര്‍ക്കാരോ ബോധപൂര്‍വ്വം നിയമനം നടത്താതിരിക്കുകയാണെന്ന് സംശയമുണ്ടെന്ന് വാളയാര്‍ നീതി സമര സമിതിയും ആരോപിച്ചു.













