യുക്രെയ്നിലെ ലൈമാൻ നഗരത്തില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു


കിഴക്കൻ യുക്രെയ്നിലെ ലൈമാൻ നഗരത്തില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു.ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തില്‍ പത്തിലേറെ കടകളും വീടുകളും തകര്‍ന്നുവീണു.


മേഖലയിലേക്ക് കടന്നുകയറാനുള്ള റഷ്യൻ സേനയുടെ ശ്രമത്തിന്‍റെ ഭാഗമായിരുന്നു ഈ ആക്രമണമെന്നും റഷ്യൻ മുന്നേറ്റം തടഞ്ഞെന്നും യുക്രെയ്ൻ അറിയിച്ചു.
യുക്രെയ്നില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത് സ്വാതന്ത്ര്യം “അനുവദിച്ച’ ഡോസ്ണെസ്റ്റ്ക് പ്രവിശ്യയുടെ സമീപത്താണ് ലൈമാൻ പട്ടണം. മുമ്ബ് റഷ്യ കൈവശമാക്കിയിരുന്ന ഈ സ്ഥലം യുക്രെയ്ൻ തിരികെപ്പിടിച്ചിരുന്നു.




Sharing is Caring