വാട്‌സ്ആപ്പില്‍ പേയ്‌മെന്റ് സൗകര്യവും: ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കി


ബംഗളൂരു: ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തേക്ക് ചുവടുവച്ച് സോഷ്യല്‍മീഡിയാ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇന്ത്യയിലെ കോടിക്കണക്കിന് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഇപ്പോഴുള്ള ആപ്പിലൂടെ തന്നെ ഇനി ഇടപാടുകളും നടത്താം. പുതിയ ഫീച്ചറിന്റെ ബീറ്റാ വേര്‍ഷന്‍ ചില ഉപയോക്താക്കളില്‍ പരീക്ഷിച്ചുവരികയാണ്.


യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) സംവിധാനത്തിലൂടെയാണ് പേയ്‌മെന്റിന് വാട്‌സ്ആപ്പ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യുടെ പങ്കാളിത്തവുമുണ്ട്. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് അടക്കമുള്ള ഇന്ത്യന്‍ ബാങ്കുകളുടെ സഹകരണത്തോടെയാണ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഇതടക്കം നിരവധി ബാങ്കുകളുടെ ലിസ്റ്റ് തന്നെ വാട്‌സ്ആപ്പ് പേയ്‌മെന്റില്‍ ഉണ്ടെന്ന് ബീറ്റാ വേര്‍ഷന്റെ സ്‌ക്രീന്‍ഷോട്ടിലൂടെ വ്യക്തമാവുന്നു.




Sharing is Caring