വാക്‌സിന്‍ ഉപയോഗത്തിന് യുഎഇ; ആദ്യം മുന്നണിപ്പോരാളികള്‍ക്ക്

യുഎഇ: വാക്‌സിന്‍ ഉപയോഗത്തിന് നല്‍കാന്‍ യുഎഇയുടെ അടിയന്തര അനുമതി. കോവിഡ്19 മുന്നണിപ്പോരാളികള്‍ക്കാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ യുഎഇ അനുമതി നല്‍കിയിരിക്കുന്നത്. യുഎഇയില്‍ മൂന്നാംഘട്ട പരീക്ഷണം നടത്തുന്ന വാക്‌സിന്‍ കോവിഡിനെതിരെ ശക്തമായി പ്രതികരിക്കുന്നുവെന്നും ശരീരത്തിലെ ദോഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും ആരോഗ്യരോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞു.

വാക്‌സിന്റെ സുരക്ഷാ പരിശോധന നടത്തിയെന്നും ഫലം മികച്ചതാണെന്നും ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബിയില്‍ നടക്കുന്ന മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണത്തില്‍ കഴിഞ്ഞ ആറ് ആഴ്ചകളായി 121 രാജ്യക്കാരായ 31,000 പേര്‍ പങ്കെടുക്കുന്നതായി നാഷനല്‍ ക്ലിനിക്കല്‍ കമ്മിറ്റി ഫോര്‍ കൊറോണ വൈറസ് ചെയര്‍മാനും മൂന്നാംഘട്ട പരീക്ഷണത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ നവാല്‍ അല്‍ കഅബി പറഞ്ഞു.
വേറെ അസുഖങ്ങളുള്ള 1000 മുന്നണിപ്പോരാളികള്‍ക്ക് വാക്‌സിന്‍ പരീക്ഷിക്കുകയും വിജയമാവുകയും ചെയ്തു.
ഇവര്‍ക്ക് മറ്റു വാക്‌സിനുകള്‍ നല്‍കുമ്ബോഴുള്ള പാര്‍ശ്വഫലങ്ങളേ ഉണ്ടായിട്ടുള്ളൂ. ഗുരുതരമായ പാര്‍ശ്വ ഫലങ്ങളോ മറ്റു രോഗങ്ങളോ റിപോര്‍ട് ചെയ്തിട്ടില്ലെന്നും ഇപ്പോഴുണ്ടായ ഫലം പഠനം കൂടുതല്‍ ശക്തമായി തുടരുന്നതിന് പ്രചോദനമാകുമെന്നും അല്‍ കഅബി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *