വസ്ത്രനിര്‍മാണ ശാലയില്‍ തീപ്പിടിത്തം: 12 പേര്‍ മരിച്ചു


ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വസ്ത്ര നിര്‍മാണ ശാലയ്ക്ക് തീപ്പിടിച്ച്‌ 12 പേര്‍ വെന്തു മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഗാസിയാബാദ് ജില്ലയിലെ സഹീബാബദില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
അഗ്നിശമന സേനയുടെ 14 യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ വിവിധ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.




Sharing is Caring