റെയില്‍വേ സ്റ്റേഷനിലെ കച്ചവടക്കാരെ ഒഴിപ്പിക്കാനിറങ്ങിയ സംഘപരിവാര്‍ സംഘടനയായ നവനിര്‍മാണ്‍ സേന പ്രവര്‍ത്തകരെ കച്ചവടക്കാര്‍ നേരിട്ടു. കച്ചവടക്കാരുടെ മര്‍ദ്ദനമേറ്റ നാല് നവനിര്‍മാണ്‍ സേന പ്രവര്‍ത്തരില്‍ ഒരാളുടെ നില ഗുരുതരമാണ്.
മുംബൈ മലാഡ് റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച്ചയാണ് സംഭവം. സ്റ്റേഷനില്‍ വില്‍പന നടത്തുന്ന വഴിയോര കച്ചവടക്കാരെ ഒഴിവാക്കാന്‍ പതിനഞ്ചോളം എംഎന്‍എസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറയിത്. എംഎന്‍എസ് ലോക്കല്‍ ഡിവിഷണല്‍ മേധാവി സുശാന്ത് മലവാഡയുടെ നേതൃത്വത്തില്‍ കച്ചവടക്കാരെ അക്രമിക്കുന്നതിനിടക്കാണ് നൂറോളം കച്ചവടക്കാര്‍ ദണ്ഡും വടിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ തിരിച്ചടിച്ചത്.

പരിക്കേറ്റ സേന പ്രവര്‍ത്തകരെ മലാഡ് ജാന്‍വി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വഴിയോരക്കച്ചവടക്കാര്‍ പ്രാണരക്ഷാര്‍ത്ഥമാണ് തിരിച്ചടിച്ചതെന്ന് മുംബൈ റീജ്യണല്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സഞ്ജയ് നിരുപം പറഞ്ഞു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപൈടണമെന്നും കച്ചവടക്കാര്‍ക്കു നേരെയുള്ള നവനിര്‍മാണ്‍ സേനയുടെ അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












