വരലക്ഷ്മിയെ തന്നെ വിവാഹം കഴിക്കുമെന്ന് വിശാല്‍

നടന്‍ വിശാലും ശരത് കുമാറിന്‍െറ മകളും നടിയുമായ വരലക്ഷ്മിയും തമ്മിലുളള പ്രണയം തകര്‍ന്നെന്ന് ഈയിടെയാണ് വാര്‍ത്ത പരന്നത്. പ്രണയ ബന്ധം അവസാനിച്ചുവെന്ന സൂചനനല്‍കി വരലക്ഷ്മി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഏഴ് വര്‍ഷം നീണ്ട പ്രണയം അയാള്‍ മാനേജര്‍ വഴിയാണ് അറിയിച്ചത്. ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്…? എവിടെയാണ് സ്നേഹം…? എന്നാണ് വരലക്ഷ്മി ട്വീറ്റിലൂടെ ചോദിച്ചത്.
എന്നാല്‍ തങ്ങളുടെ ബന്ധം തകര്‍ന്നിട്ടില്ലെന്നും വിവാഹം കഴിക്കുക വരലക്ഷ്മിയെ തന്നെ ആയിരിക്കുമെന്നും പറയാതെ പറഞ്ഞിരിക്കുകയാണ് വിശാല്‍. തന്‍െറ പുതിയ ചിത്രമായ തുപ്പര ിവാലന്‍റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് വിശാല്‍ തന്‍െറ വിവാഹത്തെക്കുറിച്ച്‌ പറഞ്ഞത്. എനിക്കും കല്യാണം കഴിക്കണം. പക്ഷേ ഈ കാര്യം പുറത്തറിഞ്ഞാല്‍ ഒരു ഭാഗത്തുന ിന്നും അച്ഛനും മറ്റൊരു ഭാഗത്ത് നിന്നും നിരവധി ലക്ഷ്മിമാരും, അല്ള ഒരു ലക്ഷ്മിയും ദേഷ്യപ്പെടും എന്നാണ് താരം പറഞ്ഞത്. ഇപ്പോഴും താന്‍ വരലക്ഷ്മിയെ പ്രണയിക്കുന്നുവെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് വിശാലെന്ന് തമിഴ് മാധ്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
ഘം നടികര്‍സംതിരഞ്ഞെടുപ്പിന്‍െറ സമയത്ത് വരലകഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറും വിശാലും എതിര്‍ചേരികളിലായിരുന്നു. വരലക്ഷ്മി വിശാലിനെ പിന്തുണച്ചതോടെയാണ് ഇവര്‍ തമ്മില്‍ പ്രണയമാണെന്ന് വാര്‍ത്തയുണ്ടായത്. ഇരുവരും അത് നിഷേധിച്ചതുമില്ല. ഇതിനിടെ താന്‍ ഉടന്‍ വരലക്ഷ്മിയെ വിവാഹം ചെയ്യുമെന്ന് വിശാല്‍ പ്രഖ്യാപിച്ചു. തന്നോട് ആലോച ിക്കാതെ വിശാല്‍ നടത്തിയ പ്രഖ്യാപനം വരലകഷ്മിയെ ചൊടിപ്പിച്ചെന്നും ഇതേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് പ്രണയബന്ധത്തില്‍ വിളളലുണ്ടാക്കിയതെന്നുമാണ് കോളിവുഡിലെ
സംസാരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *