വയറു കാണിച്ച് ലിസ ഹെയ്ഡൻ


കുര്‍ത്തയും ഗൗണുമണിഞ്ഞ് ഗര്‍ഭകാലത്ത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് കരീന കപൂര്‍ .എന്നാലിതാ ബോളിവുഡിലെ ഗ്ലാമര്‍ താരം ലിസ ഹെയ്ഡൻ മറ്റൊരു ശൈലി പരീക്ഷിക്കുന്നു. ‍എന്തു കാര്യം ചെയ്യുമ്പോഴും അതിന് തന്റേതായ ഒരു സ്‌റ്റൈല്‍ നല്‍കുന്ന ലിസ താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ലോകത്തെ അറിയിച്ചതും ഒരു കിടുക്കൻ ഫോട്ടോയിലൂടെയാണ്.


ബിക്കിനി ധരിച്ച് വയറില്‍ കൈവെച്ച് നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്താണ് ലിസ താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തു വിട്ടത്. ആ ഫോട്ടോയ്ക്ക് താഴെ ”എളിയ തുടക്കം” എന്നും ലിസ എഴുതി.




Sharing is Caring