വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ശോഭ ഗ്രൂപ്പ്. വയനാട്ടില്‍ 10 കോടി രൂപ ചെലവഴിച്ച് 50 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ശോഭ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ പിഎന്‍സി മേനോന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ ഗ്രൂപ്പ് പിന്തുണ അറിയിച്ചത്.
വയനാടിന്റെ ദുംഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനാണ് ദുരന്തത്തില്‍ കഷ്ടപ്പെടുന്ന 50 പേര്‍ക്ക് വീടുവെച്ചു നല്‍കാനുള്ള ശോഭാ ഗ്രൂപ്പിന്റെ തീരുമാനം.വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം തകര്‍ന്ന ദുരിതബാധിതര്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വീട് നിര്മ്മിച്ചുനല്കുന്നതെന്ന് ശോഭ ഗ്രൂപ്പ് അറിയിച്ചു.

ഭവന നിര്‍മ്മാണവും ധനസഹായവും ശ്രീകുടുംബ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാകും നടക്കുകയെന്നും ശോഭ ഗ്രൂപ്പ് ചെയര്മാന് പിഎന്‍സി മേനോന് വ്യക്തമാക്കിയിട്ടുണ്ട്.പാലക്കാട് ജില്ലയിലെ നിരാലംബരായ ആയിരം പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് പുറമെയാണ് ഇപ്പോള്‍ വയനാടിന് സഹായഹസ്തമായി 50 വീട് നിര്‍മ്മിച്ച് നല്കുവാനുള്ള ശോഭ ഗ്രൂപ്പിന്റെ തീരുമാനം.













