ഫിലിപ്പിൻസില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പിൻസ് തീരത്താണ് റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനത്തെ തുടർന്നു സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.
ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബാഴ്സലോണ ഗ്രാമത്തില്‍ നിന്ന് 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്ബം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. അതേസമയം തുടർ ഭൂചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.














