വയനാട്ടില്‍ കനത്ത മഴ; വൈത്തിരിയില്‍ ഉരുള്‍പ്പൊട്ടി


കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടി. വൈത്തിരി പോലീസ് സ്‌റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ ഭാഗികമായി തകര്‍ന്നു. സ്‌റ്റേഷനുള്ളില്‍ മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. വൈത്തരിയില്‍ തന്നെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാള്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.




Sharing is Caring