വയനാട്ടിലെ ഭൂമിതട്ടിപ്പ്: കുറ്റക്കാരെ സിപിഐ സംരക്ഷിക്കില്ലെന്ന് കാനം

കോട്ടയം: വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ചവര്‍ക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുറ്റക്കാരെ സിപിഐ ഒരിക്കലും സംരക്ഷിക്കില്ല. സംഭവത്തില്‍ സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും കാനം പറഞ്ഞു.

സി​​​പി​​​ഐ വ​​​യ​​​നാ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി വി​​​ജ​​​യ​​​ന്‍ ചെ​​​റു​​​ക​​​ര, ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ര്‍ എ​​​ന്നി​​​വ​​​ര്‍​​​ക്കു ഭൂ​​​മി​​​യി​​​ട​​​പാ​​​ടി​​​ല്‍ നേ​​​രി​​​ട്ടു പ​​​ങ്കു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളും സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും സ്വ​​​കാ​​​ര്യചാ​​​ന​​​ല്‍ ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​വ​​​ര്‍​​​ക്കു സ​​​ഹാ​​​യി​​​യാ​​​യി റ​​​വ​​​ന്യു മ​​​ന്ത്രി ഇ.​ ​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ ഓ​​​ഫീ​​​സി​​​ലെ ഒ​​​രു ജീ​​​വ​​​ന​​​ക്കാ​​​ര​​​നും ഉ​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​തോ​​​ടെ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *