വമ്ബന്‍ ഓഫര്‍ സെയിലുമായി ആമസോണ്‍


വീണ്ടും വമ്ബന്‍ ഓഫര്‍ സെയിലുമായി ആമസോണ്‍ ഇന്ത്യ രംഗത്ത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ എല്ലാ വര്‍ഷവും ആമസോണ്‍ നടത്തുന്ന ഫ്രീഡം സെയില്‍ ഓഗസ്റ്റ് 8 മുതല്‍ 11 വരെ നടത്താനാണ് കമ്ബനി തീരുമാനിച്ചിരിക്കുന്നത്.


പ്രൈം വരിക്കാര്‍ക്ക് ആഗസ്റ്റ് 7ന് ഉച്ചയ്ക്ക് 12 മുതല്‍ സെയില്‍ ലഭ്യമാകുന്നതാണ്. മൊബൈല്‍ ഫോണുകള്‍ക്കും, ആക്സസറികള്‍ക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ടും തെരഞ്ഞെടുത്ത ഫോണുകളില്‍ അധിക എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഓഫറോട് അനുബന്ധിച്ച്‌ ചില ബ്രാന്‍ഡുകളുടെ ഫോണുകള്‍ പകുതി വിലയ്ക്കും ഈ ദിവസങ്ങളില്‍ സ്വന്തമാക്കാവുന്നതാണ്.


സ്മാര്‍ട് വാച്ച്‌, ക്യാമറ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെയും ഹെഡ്ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 60 ശതമാനം വരെയും വില കുറവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.



Sharing is Caring