വന നിയമഭേദഗതി മാധ്യങ്ങളോട് വിശദീകരിക്കണമെന്ന് എ.കെ.ശശീന്ദ്രന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിലാണ് നിർദേശം നൽകിയത്.അതേസമയം തോമസ് കെ തോമസ് എംഎല്എയ്ക്ക് മന്ത്രിയാകാന് താന് ഒരു തടസ്സമാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞിരുന്നു.
ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്താന് തോമസ് കെ തോമസിന് സ്വാതന്ത്ര്യം ഉണ്ടെന്നും അതില് അച്ചടക്കലംഘനം ഇല്ലെന്നും എ കെ ശശീന്ദ്രന് പറഞ്ഞു. പിടിവാശിക്കൊണ്ടാണ് താന് മന്ത്രിപദവിയില് തുടരുന്നതെന്ന് പ്രചരിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി സ്ഥാനത്ത് നിന്നും മാറാന് തയ്യാറാണെന്നും എ കെ ശശീന്ദ്രന് പറഞ്ഞു. നാട്ടില് പ്രചരിപ്പിക്കുന്നതുപോലെ ഒരു കാര്യവും എന്സിപിയില് നടക്കുന്നില്ല. തോമസ് കെ തോമസ് ശരദ് പവാറിനെ കാണുന്നത് അച്ചടക്ക ലംഘനമോ പാര്ട്ടി വിരുദ്ധമോ അല്ല. പല കാര്യങ്ങളും സംസാരിക്കാനും സൗഹൃദ സന്ദര്ശനം നടത്തുകയും ചെയ്യാം.













